Friday, June 27, 2008

ഉത്തരം പറയാമോ?

ഇപ്പോള്‍ അവധിയാണു. അവധിയെന്നാല്‍ വെക്കേഷന്‍. വെക്കേഷന്‍ എന്നാല്‍ ചുട്ടി.
പത്ത് കടംകഥകള്‍ ഇതാ.

1) ഒരു ജി, നാലു ടി- ഇവ വെച്ചുള്ള വാക്കു ഏതാണ്?
2) നായ കുരക്കുന്നതെന്തു കൊണ്ട്?
3) ഏറ്റവും വേഗത്തില്‍ ഓടുന്ന മാന്‍?
5) കടലിനു നടുക്ക് എന്താണുള്ളത്?
6) രുചിയുള്ള ആണി.
7) കുട്ടികള്‍ ഇഷ്ടപ്പെടുന്ന കൃതി.
8) അണിയാന്‍ പറ്റാത്ത വള.
9) കാട്ടില്‍ നിറയെ ചോര.
10) പറക്കാന്‍ പറ്റാത്ത കാക്ക.

9 comments:

വെള്ളാരന്‍കല്ലും മഷിത്തണ്ടും said...

പത്ത് കടംകഥകള്‍ ഇതാ.

ശ്രീ said...

ചോദ്യങ്ങള്‍ കൊള്ളാം. കൊച്ചു കുട്ടികള്‍ക്ക് രസമായിരിയ്ക്കും

1) ഒരു ജി, നാലു ടി- ഇവ വെച്ചുള്ള വാക്കു
ഏതാണ്?

എനിയ്ക്കറിയില്ല
2) നായ കുരക്കുന്നതെന്തു കൊണ്ട്?
വായ കൊണ്ട്
3) ഏറ്റവും വേഗത്തില്‍ ഓടുന്ന മാന്‍?
ഇതും അറിയില്ല
5) കടലിനു നടുക്ക് എന്താണുള്ളത്?

6) രുചിയുള്ള ആണി.
ബിരിയാണി
7) കുട്ടികള് ഇഷ്ടപ്പെടുന്ന കൃതി.
വികൃതി
8) അണിയാന്‍ പറ്റാത്ത വള.
തവള
9) കാട്ടില്‍ നിറയെ ചോര.
അറിയില്ല
10) പറക്കാന്‍ പറ്റാത്ത കാക്ക.
ചിത്രങ്ങളിലെ കാക്ക

അല്ല, പകുതി ശരിയായാല്‍ പാസ് മാര്‍ക്ക് കിട്ട്വോ?
;)

വെള്ളാരന്‍കല്ലും മഷിത്തണ്ടും said...

ഇല്ല. മുഴുവനും ശരിയായാല്‍ ഒരു സമ്മാനം.

krish | കൃഷ് said...

ശ്രീ കുറെയൊക്കെ ഉത്തരം തന്നല്ലോ..
ഞാനും ശ്രമിക്കാം.
3. സല്‍മാന്‍, ഹനുമാന്‍, പോസ്റ്റ്മാന്‍.. ഇതില്‍ വേണ്ടത് എടുത്തോളൂ..
4.??????????????

...
ദാ ഇവിടെയും
ഇവിടെയും ഇതുപോലുള്ളവ കുറെയുണ്ട്

കുഞ്ഞന്‍ said...

1)ഫോര്‍ട്ടീ ജീവന്‍
2) വായ കൊണ്ട്
3) സൂപ്പര്‍മാന്‍
5) ട
6) ബിരിയാണി
7) വികൃതി
8) തവള
9) സ്റ്റോബറി
10) മുല്ലാക്ക

ഇനി എന്റെ ഒരു ചോദ്യം.. ഒന്നുമുതല്‍ പത്തുവരെ എഴുതാന്‍ അറിയാത്ത ബ്ലോഗര്‍...?

OAB/ഒഎബി said...

കുഞ്ഞന്റെ ചോദ്യത്തിന്‍ ഞാന്‍ മറുപടി പറയട്ടെ?
സ,സ,സ,സ അല്ലെങ്കില്‍ വേണ്ട.നിങ്ങള്‍ തന്നെ പറയൂ.

siva // ശിവ said...

വെള്ളാരന്‍കല്ലും മഷിത്തണ്ടും എന്ന ബ്ലോഗറുടെ ചോദ്യങ്ങള്‍ക്ക് കുഞ്ഞന്റെ ഉത്തരങ്ങള്‍ കണ്ടു.

ഇനി കുഞ്ഞന്റെ ചോദ്യത്തിനുള്ള ഉത്തരം: വെള്ളാരന്‍കല്ലും മഷിത്തണ്ടും. ഹ ഹ....

സസ്നേഹം,

ശിവ

കുഞ്ഞന്‍ said...

ചോദ്യം 9 തിന്റെ ഉത്തരം പേന്‍ എന്നാണെന്നു തോന്നുന്നു.

വെള്ളാരന്‍കല്ലും മഷിത്തണ്ടും said...

1) ഒരു ജി, നാലു ടി- ഇവ വെച്ചുള്ള വാക്കു ഏതാണ്?

ഒരിജിനാലിറ്റി.

2) നായ കുരക്കുന്നതെന്തു കൊണ്ട്?
വാ കൊണ്ട്

3) ഏറ്റവും വേഗത്തില്‍ ഓടുന്ന മാന്‍?
പോസ്റ്റ്മാന്‍

5) കടലിനു നടുക്ക് എന്താണുള്ളത്?


6) രുചിയുള്ള ആണി.
ബിരിയാണി

7) കുട്ടികള്‍ ഇഷ്ടപ്പെടുന്ന കൃതി.
വികൃതി

8) അണിയാന്‍ പറ്റാത്ത വള.
തവള

9) കാട്ടില്‍ നിറയെ ചോര.
കുന്നിക്കുരു

10) പറക്കാന്‍ പറ്റാത്ത കാക്ക.
ഇക്കാക്ക

ശ്രീ അങ്കിളിനു 8 മാര്‍ക്ക്.